Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ADM Naveen Babu

എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം: തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ച കോ​ട​തി കേ​സ് 27ലേ​ക്കു മാ​റ്റി

ത​​​ല​​​ശേ​​​രി: ക​​​ണ്ണൂ​​​ർ എ​​​ഡി​​​എ​​​മ്മാ​​​യി​​​രു​​​ന്ന ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ക​​​ണ്ണൂ​​​ർ ടൗ​​​ൺ പോ​​​ലീ​​​സ് സ​​​മ​​​ർ​​​പ്പി​​​ച്ച തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ത​​​ല​​​ശേ​​​രി അ​​​ഡി​​​ഷ​​​ണ​​​ൽ ജി​​​ല്ല സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി (ര​​​ണ്ട്) ജ​​​ഡ്‌​​​ജി എം. ​​​തു​​​ഷാ​​​ർ ഇ​​​ന്ന​​​ലെ പ​​​രി​​​ഗ​​​ണി​​​ച്ചു. കേ​​സ് 27 ലേ​​ക്കു മാ​​റ്റി.
തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പു​​​തു​​​താ​​​യി 13 സാ​​​ക്ഷി​​​ക​​​ളെ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​ട്ടു​​ണ്ട്.

അ​​​ഴി​​​മ​​​തി​​യാ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച പ്ര​​​ശാ​​​ന്ത​​​ന്‍റെ ബാ​​​ങ്ക് ഇ​​​ട​​​പാ​​​ടു​​​ക​​​ൾ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചി​​​രു​​​ന്നു. കൊ​​​യ്യം സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ൽ സ്വ​​​ർ​​​ണം പ​​​ണ​​​യം വ​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ളും റി​​​പ്പോ​​​ർ​​​ട്ടി​​​നൊ​​​പ്പം ഉ​​​ണ്ട് . ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​നു സ​​​മീ​​​പ​​​ത്തെ സി​​സി ടി​​വി ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ടെ പൂ​​​ർ​​​ണ​​​രൂ​​​പ​​​വും ഹാ​​​ജ​​​രാ​​​ക്കി​​​യി​​​രു​​​ന്നു.

കേ​​​സി​​​ൽ ഒ​​​ന്നാം പ്ര​​​തി​​​യാ​​​യ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​പി. ദി​​​വ്യ​​​യു​​​ടെ 2024 ജ​​​നു​​വ​​​രി മു​​​ത​​​ൽ ന​​​വം​​ബ​​​ർ വ​​​രെ​​​യു​​​ള്ള ഫോ​​​ൺ വി​​​വ​​​ര​​​ങ്ങ​​​ൾ കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പോ​​​ലീ​​​സ് സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ൽ മാ​​​ർ​​​ച്ച് മു​​​ത​​​ൽ ന​​​വ​ം​​ബ​​​ർ വ​​​രെ​​​യു​​​ള്ള ഫോ​​​ൺ വി​​​വ​​​ര​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യി​​രു​​ന്ന​​ത്.

ഇ​​​തേ​​പ്പ​​​റ്റി ആ​​​രാ​​​ഞ്ഞ​​​പ്പോ​​​ൾ, ര​​​ണ്ടു വ​​​ർ​​​ഷം പി​​​റ​​​കി​​​ലു​​​ള്ള ഫോ​​​ൺ കോ​​​ൾ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ മാ​​​ത്ര​​​മേ ല​​​ഭ്യ​​​മാ​​​കൂ എ​​​ന്നു​​​ള്ള ബി​​എ​​സ്എ​​ൻ​​എ​​ലി​​ന്‍റെ​​യും ട്രാ​​​യി​​​യു​​​ടേ​​​യും രേ​​​ഖാ​​​മൂ​​​ല​​​മു​​​ള്ള മ​​​റു​​​പ​​​ടി ഹാ​​​ജ​​​രാ​​​ക്കി പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ കെ.​​​അ​​​ജി​​​ത് കു​​​മാ​​​ർ വി​​​ശ​​​ദീ​​ക​​​ര​​​ണം ന​​​ൽ​​​കി. ഇ​​​തോ​​​ടെ​​യാ​​ണ് കേ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ൾ ഈ ​​​മാ​​​സം 27ലേ​​​ക്ക് മാ​​​റ്റി​​യ​​ത്.

പ്രോ​​​സി​​​ക്യൂ​​​ഷ​​​ന് വേ​​​ണ്ടി അ​​​ഡ്വ.​ കെ.​​​അ​​​ജി​​​ത് കു​​​മാ​​​റും പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​നാ​​​യി അ​​​ഡ്വ.​ കെ.​ ​​വി​​​ശ്വ​​​നും ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നാ​​​യി അ​​​ഡ്വ.​ സ​​​ജി​​​ത​​​യു​​​മാ​​​ണ് ഹാ​​​ജ​​​രാ​​​യ​​​ത്.

Latest News

Corehub Up